Follow KVARTHA on Google news Follow Us!
ad

WhatsApp | വാട്സ് ആപിന്റെ പുതിയ വിസ്മയിപ്പിക്കുന്ന ഫീച്ചർ! ലോഗിൻ ചെയ്യാൻ ഇനി എളുപ്പം; എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ WhatsApp, Email, Technology, ലോക വാർത്തകൾ
കാലിഫോർണിയ: (KVARTHA) വാട്സ് ആപ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. ഉപയോക്താക്കൾക്ക് ഇമെയിൽ വിലാസം നൽകി ഇനി അക്കൗണ്ട് ലോഗിൻ ചെയ്യാം. ഇതുവരെ, ഫോൺ നമ്പറും ഒടിപിയും ഉപയോഗിച്ച് മാത്രമേ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് തുറക്കാൻ സാധ്യമായിരുന്നുള്ളൂ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ, വൈകാതെ മറ്റ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാക്കും. വാട്സ് ആപിൻറെ പുതിയ അപ്‌ഡേറ്റ് ഐ ഒ എസ് പതിപ്പ് 2.23.24.70 ലാണ് ലഭ്യമായിട്ടുള്ളത്.

WhatsApp brings security feature to link email ID with messenger app

ഇമെയിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. ഇത് മറ്റുള്ളവർക്ക് ദൃശ്യമാകില്ല. നിങ്ങളുടെ ഇമെയിൽ വിലാസം നൽകിക്കഴിഞ്ഞാൽ, സ്ഥിരീകരണത്തിനായി വെരിഫിക്കേഷൻ കോഡ് നൽകേണ്ടിവരും. പുതിയ ഫീച്ചറോടെ വാട്സ് ആപ് ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാകും. എന്നിരുന്നാലും, വാട്സ് ആപ് ഉപയോഗിക്കാൻ തുടർന്നും ഫോൺ നമ്പർ ആവശ്യമാണ്, അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിനുള്ള അധിക മാർഗമായി ഇമെയിൽ വിലാസങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

എങ്ങനെ വാട്സ് ആപ് ലിങ്ക് ചെയ്യാം?

* ആദ്യം നിങ്ങളുടെ ഐഫോണിൽ ഏറ്റവും പുതിയ വാട്സ്ആപ് അപ്ഡേറ്റ് ചെയ്യുക (2.23.24.70 പതിപ്പ്).
* സെറ്റിംഗ്സ് മെനുവിലേക്ക് പോകുക. 'Account' ക്ലിക്ക് ചെയ്ത 'Email address' തിരഞ്ഞെടുക്കുക.
* തുടർന്ന്, നിങ്ങളുടെ ഇമെയിൽ വിലാസം നൽകി 'Next' ക്ലിക്ക് ചെയ്യുക
* നിങ്ങളുടെ ഇമെയിലിൽ ലഭിച്ച ആറക്ക ഒ ടി പി നൽകി നൽകുക.
* ഇതിനുശേഷം ഇമെയിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ചേർക്കും.

Keywords: News, World, California, WhatsApp, Email, Technology, Messenger, Lifestyle, WhatsApp brings security feature to link email ID with messenger app.

Post a Comment