അബുദബി: (KVARTHA) രാജ്യത്തെ വിവിധ എമിറേറ്റുകള്‍ക്ക് മഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അധികൃതര്‍. തിങ്കളാഴ്ച (06.11.2023) തീരപ്രദേശങ്ങളിലും ചില ആന്തരിക പ്രദേശങ്ങളിലും മഴയുമായി ബന്ധപ്പെട്ട് മഞ്ഞ, ഓറൻജ് അലര്‍ടുകള്‍ നല്‍കിയിട്ടുണ്ട്. അതോറിറ്റി പങ്കിട്ട ഭൂപടം അനുസരിച്ച്, അബുദബി, ദുബൈ, ശാര്‍ജ, തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങള്‍ അലേര്‍ടില്‍ ഉള്‍ക്കൊള്ളുന്നു. തിങ്കളാഴ്ച രാത്രി 8.30 വരെ അലേര്‍ട് നിലനില്‍ക്കുന്നതാണ്.
രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ താമസക്കാര്‍ ഈ പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി. അബുദബിയില്‍ 26 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബൈയില്‍ 27 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില കുറയും. പര്‍വതപ്രദേശങ്ങളില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസായി കുറയാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫ് തീരത്ത് കടല്‍ ചില സമയങ്ങളില്‍ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും, ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയിരിക്കും.
Keywords: News, World, Dubai, Sharjah, UAE, Weather, Emirates, Rain, Flood, Sea, Keywords: Reported by Qasim Moh'd Udumbunthala, Weather alert out: Rain continues in the UAE.
< !- START disable copy paste -->