Follow KVARTHA on Google news Follow Us!
ad

Police Custody | വയനാട്ടില്‍ തന്‍ഡര്‍ ബോള്‍ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 2 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് വെടിയേറ്റതായി സംശയം Wayanad News, Periya News, Encounter, Breaks Out, Kerala Police, Commando Teams, Maoists, Custody,
കല്‍പറ്റ: (KVARTHA) വയനാട് തലപ്പുഴ പേര്യിയയില്‍ തന്‍ഡര്‍
 ബോള്‍ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ക്ക് വെടിയേറ്റെന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്.

പൊലീസ് പറയുന്നത്: പെരിയ ചപ്പാരം കോളനിയിലാണ് ചൊവ്വാഴ്ച (07.11.2023) ഏറ്റുമുട്ടലുണ്ടായത്. നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. അതീവ രഹസ്യമായിട്ടായിരുന്നു തന്‍ഡര്‍ ബോള്‍ടിന്റെ നീക്കം.

ചൊവ്വാഴ്ച ഉച്ചയോടെ തന്നെ തന്‍ഡര്‍ ബോള്‍ട് ചപ്പാരം കോളനി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. മാവോയിസ്റ്റുകള്‍ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചു. രാത്രി ഏഴുമണിയോടെ നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തി. ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്തു, ഭക്ഷണം കഴിക്കാന്‍ കാത്തിരുന്നു.

ഇതിനിടെ, മാവോയിസ്റ്റുകള്‍ പുറത്തു ഇറങ്ങുമ്പോള്‍ പിടികൂടാന്‍ ആയിരുന്നു നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തന്‍ഡര്‍ ബോള്‍ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തന്‍ഡര്‍ ബോള്‍ട് ആകാശത്തേക്ക് വെടിവച്ചു, തന്‍ഡര്‍ ബോള്‍ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതോടെ രണ്ടുപേര്‍ ഓടിപ്പോയി. വീടിന് അകത്തു ഉണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തന്‍ഡര്‍ ബോള്‍ട് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കല്പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പൊലീസ് വലയത്തിലാണ്. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചപ്പാരം കോളനിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആള്‍ ചികിത്സക്കെത്തിയാല്‍ പിടികൂടുകയാണ് ലക്ഷ്യം. വനാതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.




Keywords: News, Kerala, Kerala-News, Wayanad-News, Police-News, Wayanad News, Periya News, Encounter, Breaks Out, Kerala Police, Commando Teams, Maoists, Custody, Thunder Bolt, Wayanad: Encounter breaks out between Kerala Police's commando teams and Maoists.

Post a Comment