Follow KVARTHA on Google news Follow Us!
ad

Found Dead | വയനാട്ടില്‍ ക്ഷീര കര്‍ഷകനെ വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കടബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കള്‍ Wayanad News, Dairy Farmer, Found Dead, Loan, Bank, Postmortem, Hospital, Dead body
വയനാട്: (KVARTHA) ക്ഷീര കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച (17.11.2023) വൈകിട്ട് നാലരയോടെ വീടിന് സമീപത്തെ തോട്ടത്തിലാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

തോമസിന്, മകന്റെ വിദ്യാഭ്യാസ വായ്പയും കുടുംബശ്രീയില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പെടെ നിരവധി കടബാധ്യതകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൂടാതെ, മറ്റൊരാളുടെ വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് നോടീസും ലഭിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.




Keywords: News, Kerala, Kerala-News, Obituary, Obituary-News, Wayanad News, Dairy Farmer, Found Dead, Loan, Bank, Postmortem, Hospital, Dead body, Wayanad: Dairy farmer found dead.

Post a Comment