ഇതിനിടെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചും സൂര്യ ഏകദിനത്തില്‍ ഇനിയും മെച്ചപ്പെടണമെന്നും ഒരു ആരാധകന്‍ സൂര്യയുടെ മുഖത്തുനോക്കി പറഞ്ഞ് ഞെട്ടിക്കുകയും ചെയ്തു. നിലവില്‍ സൂര്യ അഞ്ചാമതോ ആറാമതോ ആണ് ബാറ്റിംഗിനിറങ്ങുന്നതെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചു കൂടി നേരത്തെ സൂര്യ ഇറങ്ങണമെന്നും സ്വയം മെച്ചപ്പെടുണമെന്നും അതിന് കോചിന്റെ സഹായം തേടാവുന്നതാണെന്നും ആരാധകന്‍ സൂര്യയോട് പറഞ്ഞു.
പലരും രോഹിത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും ഇഷ്ടതാരങ്ങളായി പറഞ്ഞു. ഇന്‍ഡ്യയുടെ ബൗളിംഗ് ലൈനപും ബാറ്റിംഗ് ലൈനപും സന്തുലിതമാണെന്നും ചിലര്‍ പറഞ്ഞു. വീഡിയോയുടെ അവസാനം സൂര്യകുമാര്‍ യാദവിന് മുംബൈയില്‍ കളിക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ ആരാധികയ്ക്ക് മുമ്പില്‍ തൊപ്പിയും മാസ്‌കും ഊരിമാറ്റി സൂര്യ ആരാധികയെ ഞെട്ടിച്ചു. അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നിന്ന സൂര്യ ആരാധകര്‍ കൂടുന്നതിന് മുമ്പ് പെട്ടെന്ന് മടങ്ങുകയും ചെയ്തു.
താന്‍ അത്ര മോശം നടനല്ലെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്ന് ചോദിച്ചാണ് സൂര്യ മടങ്ങിയത്. തിരിച്ച് പൊകുമ്പോള്‍ നിരവധി ആരാധകര്‍ സൂര്യയെ കണ്ടെങ്കിലും പെട്ടെന്ന് ആര്‍ക്കും അദ്ദേഹത്തെ മനസിലായില്ല.
ശ്രീലങ്കക്കെതിരായ ലോകകപ് പോരാട്ടത്തിനായാണ് താരം മുംബൈയിലെത്തിയത്. ടീം താമസിക്കുന്ന ഹോടെലില്‍ നിന്ന് തന്റെ കയ്യിലെ ടാറ്റുകള്‍ മറക്കാനായി ഫുള്‍ സ്ലീവ് ഷര്‍ടും തലയിലൊരു തൊപ്പിയും മുഖത്ത് കറുത്ത കൂളിംഗ് ഗ്ലാസും കയ്യിലൊരു കാമറയും പിടിച്ചിറങ്ങിയ സൂര്യകുമാറിനെ സഹതാരം രവീന്ദ്ര ജഡേജക്ക് പോലും തിരിച്ചറിയാനായില്ല. ഈ വേഷം കണ്ടാല്‍ നിന്നെ മനസിലാവില്ലെന്നും ധൈര്യമായി ഇറങ്ങിക്കോയെന്നും ജഡേജ ആത്മവിശ്വാസം നല്‍കുകയായിരുന്നു.
Keywords: News, National, National-News, Social-Media-News, Watch, Video, Social Media, Suryakumar Yadav, Cameraman, Interviews, Indian, Fans, Streets, Marine Drive, Disguise, Watch: Suryakumar Yadav turns cameraman, interviews Indian fans on streets of Marine Drive in disguise.