Follow KVARTHA on Google news Follow Us!
ad

Military Cemetery | കൃഷിസ്ഥലം വിരമിച്ച സൈനികര്‍ക്കായുള്ള സെമിതേരിക്കായി സ്ഥലം വിട്ടുനല്‍കി 73കാരന്‍; പിന്നാലെ ആദ്യം അടക്കിയത് സഹോദരനെ

14 ഏകറാണ് വിട്ടുനല്‍കിയത് Veteran, Donated, Land, Build, Military, Cemetery, Brother, Buried, Funeral
മിനസോട: (KVARTHA) വിരമിച്ച സൈനികര്‍ക്ക് വേണ്ടിയുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അമേരികയില്‍ സജീവമാണ്. 150 ദേശീയ സെമിതേരികളാണ് അമേരികയില്‍ ഉടനീളമുള്ളത്. ഇത്തരത്തില്‍ വിരമിച്ച സൈനികര്‍ക്കായുള്ള സെമിതേരിക്കായി സ്ഥലം വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പണി പൂര്‍ത്തിയായ സെമിതേരിയില്‍ ആദ്യം അടക്കം ചെയ്തത് സ്ഥലം വിട്ടുനല്‍കിയ മുന്‍ സൈനികന്റെ സഹോദരനെ ആയിരുന്നു.

മിനസോടയിലാണ് സംഭവം. രണ്ടാം ലോകമഹായുദ്ധ കാലത്തെ പാരാട്രൂപ് അംഗമാവുകയും പിന്നീട് ജര്‍മനിയുടെ തടവിലാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത സൈനികനായ പിതാവിന്റെ പാത തന്നെ പിന്തുടര്‍ന്ന മൂന്ന് സഹോദരങ്ങളിലൊരാളാണ് തന്റെ കൃഷിയിടം സെമിതേരിക്കായി വിട്ടുനല്‍കിയത്.

ആര്‍തര്‍ ലാ സേജ് എന്ന മുന്‍ സൈനികന്റെ മക്കളായ റോബര്‍ട് ലാ സേജ്, റിചാര്‍ഡ്, ഡേവിഡ് എന്നിവരും പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സൈന്യത്തില്‍ ചേര്‍ന്നത്. സൈനിക സേവനത്തിന്റെ പ്രാധാന്യം പിതാവ് കൃത്യമായി മനസിലാക്കി നല്‍കിയിരുന്നുവെന്നാണ് ഈ തീരുമാനത്തിന് പിന്നാലെ സഹോദരങ്ങള്‍ പ്രതികരിച്ചിരുന്നത്.

1960 കളുടെ അവസാനത്തില്‍ റോബര്‍ടും ഡേവിഡും നേവിയിലും റിചാര്‍ഡ് ആര്‍മിയിലുമാണ് ചേര്‍ന്നത്. വിരമിച്ചതിന് പിന്നാലെ മൂന്ന് സഹോദരങ്ങളും മിനസോടയിലെ കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ റോബര്‍ട് ആരംഭിക്കുന്നത്.

വര്‍ഷങ്ങളുടെ പരിശ്രമങ്ങളുടെ ഭാഗമായി മിനസോടയിലെ വിരമിച്ച സൈനികരുടെ സംഘടന ഒരു സെമിതേരി നിര്‍മിക്കാനായി പദ്ധതി തയ്യാറാക്കിയത്. ഇതിന് വേണ്ടി 81 ഏകര്‍ സ്ഥലമായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. ഇതിലേക്കായി റോബര്‍ട് തന്റെ കൃഷി സ്ഥലം അടങ്ങുന്ന 14 ഏകറാണ് വിട്ടുനല്‍കിയത്. ഓഗസ്റ്റ് മാസത്തിലാണ് ഈ സെമിതേരിയുടെ പണി പൂര്‍ത്തിയായത്. എന്നാല്‍ ഇവിടെ അടക്കം ചെയ്യുന്ന ആദ്യത്തെ ആള്‍ റോബര്‍ടിന്റെ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച
സഹോദരന്‍ റിചാര്‍ഡായിരുന്നു.


 

Keywords: News, World, World-News, Veteran, Donated, Land, Build, Military, Cemetery, Brother, Buried, Funeral, Veteran, Donated, Land, Build, Military, Cemetery, Brother, Buried, Funeral, Soldier, Army, Land, Veteran donated land to build military cemetery and his brother became the first veteran to be buried.

Post a Comment