Follow KVARTHA on Google news Follow Us!
ad

VD Satheesan | കുട്ടികളെ അടിച്ചമര്‍ത്തി, സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയത് നാളിതുവരെ കേരളത്തില്‍ കാണാത്തത്, പെണ്‍കുട്ടികള്‍ക്ക് നേരെയും ക്രൂരമായ അതിക്രമം നടത്തിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ഒരു വിദ്യാര്‍ഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയും മറ്റൊരു വിദ്യാര്‍ഥിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു Criticism, Police, Attack
തിരുവനന്തപുരം: (KVARTHA) തൃശൂര്‍ കേരള വര്‍മ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്രതിഷേധിച്ച് മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ചിനിടെ ഉണ്ടായ സംഘര്‍ഷത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമം നാളിതുവരെ കേരളത്തില്‍ കാണാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

VD Satheesan About KSU Clash at Thiruvananthapuram, Thiruvananthapuram, News, Politics, Criticism, Police, Attack, KSU, Injured, Students, Kerala

ഒരു പ്രകോപനവുമില്ലാതെയാണ് പെണ്‍കുട്ടികള്‍ ഉള്‍പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസിന്റെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളെ അടിച്ചമര്‍ത്തി, സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.

പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള കയ്യാങ്കളിയില്‍ ഒരു വിദ്യാര്‍ഥിനിയുടെ മുഖത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയും മറ്റൊരു വിദ്യാര്‍ഥിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുഖത്ത് ആഴത്തില്‍ മുറിവേറ്റതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. ചോരയൊലിക്കുന്ന വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്കു മാറ്റി. കെ എസ് യു വനിത സംസ്ഥാന ഭാരവാഹിയടക്കം പൊലീസ് ആക്രമണത്തിന് ഇരയായി.

കേരള വര്‍മ കോളജിലെ മുന്‍ അധ്യാപിക കൂടി ആയിരുന്ന മന്ത്രി ആര്‍ ബിന്ദുവിന് തിരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെ എസ് യു തിരുവനന്തപുരം ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ചിലാണ് സംഘര്‍ഷമുണ്ടായത്. മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ഉന്നത വിദ്യാഭാസ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ കെ എസ് യു മാര്‍ചില്‍ ഉണ്ടായ പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

മാര്‍ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അക്രമത്തെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്‍പിലെ റോഡ് ഉപരോധിച്ചു. കെഎസ്യു പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് സ്ഥലം സന്ദര്‍ശിച്ച എം വിന്‍സന്റ് എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുമ്പെങ്ങും കാണാത്തവിധം പൊലീസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സഹന സമരങ്ങള്‍ അവസാനിച്ചുവെന്നും കേരളത്തിന്റെ തെരുവോരങ്ങളില്‍ സമരാഗ്‌നി ആളിപ്പടരുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

Keywords: VD Satheesan About KSU Clash at Thiruvananthapuram, Thiruvananthapuram, News, Politics, Criticism, Police, Attack, KSU, Injured, Students, Kerala. 

Post a Comment