പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം പോലും ലഭിക്കാതെ പോയ കലാകാരനാണ് കലാഭവന്‍ മണികണ്ഠനെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ പറഞ്ഞു. നിഷ്കളങ്കതയും സ്നേഹവും നൊമ്പരങ്ങളും കണ്ണീരുമൊക്കെ സമന്വയിച്ച കൊടുങ്ങല്ലൂരിലെ പൈങ്ങോട് ഗ്രാമത്തിന്‍റെ നേര്‍കാഴ്ചകള്‍ ചിരിമധുരം പുരട്ടി വായനക്കാര്‍ക്ക് വിളമ്പിതരുന്നതാണ് 'വനജയുടെ ജ' എന്ന രചനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ സിതാര ഹോടെല്‍ ഹോളില്‍ നടന്ന ചടങ്ങില്‍ കലാഭവന്‍ മണികണ്ഠന്‍, ആര്‍ട് യുഎഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരണ്‍, ടെന്‍ എക്സ് പ്രോപര്‍ടീസ് മാനജിങ് ഡയറക്ടര്‍ സുകേഷ് ഗോവിന്ദ്, ഗൾഫ് മാധ്യമം സിഒഒ സകരിയ മുഹമ്മദ്, സിൽവർ സ്റ്റോം മാനജിങ് ഡയറക്ടർ ഷാലിമാർ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
Keywords: News, World, Dubai, Gulf, UAE News, Books, Malayalam News, 'Vanajayude Jaa' story collection gone on sale in UAE.
< !- START disable copy paste -->