Follow KVARTHA on Google news Follow Us!
ad

UP Bans | 'ഹലാൽ' സാക്ഷ്യപ്പെടുത്തിയ ഉൽപന്നങ്ങൾ യു പിയിൽ നിരോധിച്ചു; സുപ്രധാന നടപടിയുമായി യോഗി ആദിത്യനാഥ് സർക്കാർ

അടിയന്തരമായി പ്രാബല്യത്തിൽ വന്നു UP, Halal-Certified, ദേശീയ വാർത്തകൾ
ലക്‌നൗ: (KVARTHA) ഉത്തർപ്രദേശിൽ 'ഹലാൽ' സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യ ഉൽപന്നങ്ങൾ അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് നിരോധനം ഏർപെടുത്തിയിരിക്കുന്നത്.
  



ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണം, സംഭരണം, വിതരണം, വാങ്ങൽ, വിൽക്കൽ എന്നിവ കണ്ടെത്തിയാൽ, ബന്ധപ്പെട്ട വ്യക്തി അല്ലെങ്കിൽ സ്ഥാപനത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കും. എന്നിരുന്നാലും, കയറ്റുമതിക്കായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമാകില്ല.


സംസ്ഥാനത്ത് വിൽക്കുന്ന ചില്ലറ വിൽപ്പന ഉൽപന്നങ്ങൾക്ക് നിയമവിരുദ്ധമായ ഹലാൽ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ ഒരു കമ്പനിക്കും വിവിധ സംഘടനകൾക്കും എതിരെ ലക്‌നൗ പൊലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസം. പരാതിയുടെ അടിസ്ഥാനത്തിൽ, ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജംഇയ്യത്തുൽ ഉലമ മഹാരാഷ്ട്ര മുംബൈ തുടങ്ങിയവയ്ക്കതിരെയാണ് കേസെടുത്തത്. പാലുത്പന്നങ്ങൾ മുതൽ സുഗന്ധവ്യഞ്ജനങ്ങളും സോപ്പും വരെ ഹലാൽ സർട്ടിഫിക്കറ്റോടെ വിൽക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

Keywords: News, News-Malayalam-News, National, National-News, UP, Halal-Certified, UP Bans Sale Of Halal-Certified Products With Immediate Effect

Post a Comment