Keywords: Union Minister V Muraleedharan on NDA candidate in Thrissur, Alappuzha, News, Union Minister V Muraleedharan, Lok Sabha Election, Thrissur Candidate, Politics, Suresh Gopi, Media, Kerala News.
V Muraleedharan | തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ആരായിരിക്കും എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി ഇങ്ങനെ!
താനായിരിക്കില്ല, സുരേഷ് ഗോപിയാണോ എന്നും അറിയില്ല
Union Minister V Muraleedharan, Lok Sabha Election, Thrissur Candidate, Kerala News
ആലപ്പുഴ: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ആരെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. താനായിരിക്കില്ല ബി ജെ പിക്ക് വേണ്ടി തൃശൂരില്‍ പോരാട്ടത്തിനിറങ്ങുന്നതെന്ന് പറഞ്ഞ മുരളീധരന്‍, തന്നോട് തൃശൂരില്‍ മത്സരിക്കണമെന്ന് പാര്‍ടി നേതൃത്വം പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
സുരേഷ് ഗോപി ആയിരിക്കുമോ സ്ഥാനാര്‍ഥി എന്ന് തനിക്കറിയില്ലെന്നും പാര്‍ടി നേതൃത്വം ചിലപ്പോള്‍ സുരേഷ് ഗോപിയോട് മത്സരിക്കാന്‍ പറഞ്ഞു കാണുമെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സുരേഷ് ഗോപി ജനകീയ വിഷയങ്ങളിലാണ് ഇടപെടുന്നത്. അതുകൊണ്ട് സുരേഷ് ഗോപി മത്സരിക്കണം എന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും വി മുരളീരന്‍ കൂട്ടിച്ചേര്‍ത്തു.