ഡെറാഡൂണ്‍: (KVARTHA) ഉത്തരാഖണ്ഡില്‍ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയതായി റിപോര്‍ട്. 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഞായറാഴ്ച (12.11.2023) പുലര്‍ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാര്‍ധാം റോഡ് പദ്ധതിക്ക് കീഴിലാണ് തുരങ്കം നിര്‍മിക്കുന്നത്. ഉത്തരകാശിയില്‍ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റര്‍ കുറയ്ക്കാനാണ് തുരങ്കം കൊണ്ട് ലക്ഷ്യമിടുന്നത്.
Tunnel Collapsed | ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നുവീണ് 36 തൊഴിലാളികള്‍ കുടുങ്ങി
പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Construction, Tunnel, Collapsed, Uttarakhand News, Uttarkashi News, 36 Trapped, Silkyara to Dandalgaon, NDRF