Follow KVARTHA on Google news Follow Us!
ad

Desert Closed | അപകടമരണം; അല്‍ ഫായ മരുഭൂമിയിലേക്ക് പ്രവേശനം താല്‍ക്കാലികമായി തടഞ്ഞു

സുരക്ഷാനിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തതിനാലാണ് നടപടിയെന്ന് പൊലീസ് UAE News, Desert Area, Closed, Visitors, Off-Road, Accident, Died, Sha
ശാര്‍ജ: (KVARTHA) അപകടത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് അല്‍ ഫായ മരുഭൂമിയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി അടച്ചു. ഏഷ്യക്കാരനായ 18 കാരന്‍ വെള്ളിയാഴ്ച അപകടത്തില്‍ മരിച്ചിരുന്നു. മരുഭൂമിയിലെ മണല്‍ കൂനയില്‍ റൈഡിങ്ങിനിടെ വാഹനം അപകടത്തില്‍പെട്ടാണ് ദാരുണമരണം നടന്നത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനാണ് ശാര്‍ജ പൊലീസ് ഈ പ്രദേശത്തേക്ക് പ്രവേശനം തടഞ്ഞിരിക്കുന്നത്. സുരക്ഷാനിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അല്‍ ഫായ പൂര്‍ണമായും അടച്ചതെന്ന് ശാര്‍ജ പൊലീസ് ജെനറല്‍ കമാന്‍ഡ് വ്യക്തമാക്കി.

വിനോദത്തിനായി പ്രദേശം സന്ദര്‍ശിക്കുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മണല്‍ നിറഞ്ഞ പ്രദേശങ്ങളില്‍ സ്റ്റണ്ട് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അപകടകരമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തര നമ്പര്‍ (999) വഴി ഉടന്‍ റിപോര്‍ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ ഓഫ്‌റോഡ് ഡ്രൈവിങ്, വാഹനമോടിക്കുന്നവരുടെയും അവരെ അനുഗമിക്കുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും ജീവന് അപകടകരമാണെന്ന് മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ശംസി പ്രസ്താവിച്ചു.

അനധികൃതവും അശ്രദ്ധവുമായ ഡ്രൈവിങ് തടയുന്നതിനായി ശാര്‍ജ പൊലീസ് നിരവധി ബോധവത്കരണ കാംപയിനുകള്‍ നടത്തിയിട്ടുണ്ട്.




Keywords: News, Gulf, Gulf-News, Accident-News, UAE News, Desert Area, Closed, Visitors, Off-Road, Accident, Died, Sharjah News, Youth, Accidental Death, Police, UAE: Desert area closed to visitors after off-roading accident died one in Sharjah.

Post a Comment