Injured | പാനൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ തണൽമരം കടപുഴകിവീണ് രണ്ടു പേർക്ക് പരുക്കേറ്റു

 


പാനൂർ: (KVARTHA) മൊകേരി മാക്കൂൽപീടികയിൽ ഓടികൊണ്ടിരുന്ന ബൈക്കിനും നിർത്തിയിട്ട ഗുഡ്സ് വാനിനും മുകളിൽ മരം കടപുഴകി വീണ് അപകടം. രണ്ടുപേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ തലനാരിഴയ്ക്കാണ് നിസാര പരിക്കുകളോടെ ബൈക്ക് യാത്രികൻ ചെണ്ടയാട് സ്വദേശി രക്ഷപ്പെട്ടത്. പരിക്കേറ്റഗുഡ്സ് വാൻ ഡ്രൈവർ പാനൂർ ഗവ. ആശുപത്രിയിൽ ചികിൽസ തേടി.
         
Injured | പാനൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ തണൽമരം കടപുഴകിവീണ് രണ്ടു പേർക്ക് പരുക്കേറ്റു

രാവിലെ പത്ത് മണിയോടെയാണ് സംഭവം. കെ.ടി.
ജയകൃഷ്ണൻ സ്മാരക മന്ദിരത്തിന് സമീപത്തെ വ്യക്തിയുടെ സ്ഥലത്തെ കൂറ്റൻ ഞാറൽമരം പൊട്ടിവീഴുകയായിരുന്നു. ഇലക്ടിക് ലൈനിൽ വീണതിനെ തുടർന്ന് വൈദ്യുതി ബന്ധവും താറുമാറായി. പാനൂർ - മാക്കൂൽ പീടിക റൂട്ടിൽ അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പാനൂർ ഫയർ യൂണിറ്റും പൊലീസും കുതിച്ചെത്തി. നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

കെ.പി.മോഹനൻ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു.

Keywords: Kerala News, Kannur News, Malayalam News, Accident, Accident News, Two people were injured after tree fell on top of vehicles running in Panur.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia