പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ശാഹിദ് അഫ്രീദ് സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടിയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന നിസാമുദ്ദീന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ സഹായത്തോടെ ശനിയാഴ്ച(04.11.2023) രാവിലെ പതിനൊന്നരയോടെ നിസാമുദ്ദീനെ പിടികൂടിയത്.
പിണറായി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബാവിഷ്, സബ് ഇന്‍സ്പെക്ടര്‍ വികാസ്, സിപിഒ ലിജു, റശിന്‍, ഡ്രൈവര്‍ സിപിഒ നിബിന്‍ ബാബു, ഹോം ഗാര്‍ഡ് സൂരജ് എന്നിവരാണ് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Two held for robbery attempt at jewelry shop, Kannur, News, Police, Arrested, Accused, Robbery, Jewelry Shop, Rescued, Kerala News.