Follow KVARTHA on Google news Follow Us!
ad

Delivery | പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

ബന്ധുവീട്ടിലെത്തിയപ്പോള്‍ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു Tribel Woman, Delivery, Ambulance, Hospital, Kerala News
പത്തനംതിട്ട: (KVARTHA) പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

Tribal woman gives birth in ambulance, Pathanamthitta, News, Tribel Woman, Delivery, Ambulance, Hospital, Chil, Woman, Doctors, Kerala News

വിവരമറിഞ്ഞ ട്രൈബല്‍ പ്രമോടര്‍മാര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാമധ്യേ ബീന കുഞ്ഞിന് ജന്മം നല്‍കി. കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അമ്മയേയും കുഞ്ഞിനേയും ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Tribal woman gives birth in ambulance, Pathanamthitta, News, Tribel Woman, Delivery, Ambulance, Hospital, Chil, Woman, Doctors, Kerala News.

Post a Comment