Follow KVARTHA on Google news Follow Us!
ad

Aishwarya Rai | 'ഞാന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി, എന്റെ ജീവന് സന്തോഷകരമായ 12-ാം ജന്മദിനാശംസകള്‍'; മകള്‍ ആരാധ്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ റായ് ബചന്‍

നീയാണ് എന്റെ ജീവിതത്തിലെ പരമമായ സ്‌നേഹം Aaradhya Bachchan, Birthday Wishes, Aishwarya Rai, Instagram, National News
മുംബൈ: (KVARTHA) മകള്‍ ആരാധ്യ ബചന് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് ഐശ്വര്യ റായ് ബചന്‍. ആരാധ്യക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചത്.

'എന്റെ മലാഖയായ ആരാധ്യ, നിന്നെ അനന്തമായും നിരുപാധികമായും, യാതൊരു പരിധിയില്ലാതേയും ഞാന്‍ സ്‌നേഹിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ പരമമായ സ്‌നേഹം. ഞാന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും നിനക്ക് വേണ്ടി മാത്രമാണ്. എന്റെ ജീവന് സന്തോഷകരമായ പന്ത്രണ്ടാം ജന്മദിനാശംസകള്‍. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ. നിന്നെ ഞാന്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു, നീയാണ് ഏറ്റവും മികച്ചത്'- എന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

To Daughter Aaradhya, From Mom Aishwarya Rai Bachchan: 'I Breathe For You', Mumbai, News, Bolly Wood, Social Media, Aaradhya Bachchan, Birthday Wishes, Aishwarya Rai, Instagram, National News


മകള്‍ക്ക് പിറന്നാള്‍ ആശംസനേര്‍ന്ന് അഭിഷേക് ബചനും സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കിട്ടു. 'എന്റെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു'- ആരാധ്യയുടെ പഴയ ചിത്രത്തിനൊപ്പം അഭിഷേക് കുറിച്ചു. ഇരുവരുടേയും പിറന്നാള്‍ ആശംസ വൈറലായിട്ടുണ്ട്. താരപുത്രിക്ക് ആശംസയുമായി ആരാധകരും ബോളിവുഡ് സിനിമാ ലോകവും എത്തിയിട്ടുണ്ട്.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഐശ്വര്യയുടെ വിവാഹം. മകള്‍ പിറന്നതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് ആരാധ്യ വലുതായതിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലാണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. നവംബര്‍ ഒന്നിന് ഐശ്വര്യയുടെ 50-ാം പിറന്നാളായിരുന്നു.

അര്‍ബുദ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു പിറന്നാള്‍ ആഘോഷം. വേദിയില്‍ അമ്മയെക്കുറിച്ച് വാചാലയായി ആരാധ്യ എത്തിയിരുന്നു. 'അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകത്തിന് സഹായകരമാകുന്നതാണ് എന്റെ അമ്മ ചെയ്യുന്നത്. ചുറ്റുമുള്ളവരെ അമ്മ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് വളരെ മികച്ച കാര്യമാണ്- എന്നാണ് ആരാധ്യ പൊതുവേദിയില്‍ പറഞ്ഞത്.


Keywords: To Daughter Aaradhya, From Mom Aishwarya Rai Bachchan: 'I Breathe For You', Mumbai, News, Bolly Wood, Social Media, Aaradhya Bachchan, Birthday Wishes, Aishwarya Rai, Instagram, National News.

Post a Comment