Follow KVARTHA on Google news Follow Us!
ad

Arrested | തൃത്താല ഇരട്ടക്കൊലക്കേസ്; പ്രതി മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു

വലയിലായത് മരിച്ച യുവാക്കളുടെ സുഹൃത്ത്‌ Murder Case, Accused, Arrested, Police, Media, Kerala News
പാലക്കാട്: (KVARTHA) തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍(25), കാരക്കാട് തേനോത്ത് പറമ്പില്‍ കബീര്‍(27) എന്നിവരാണ് തൃത്താല കണ്ണനൂരില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

കേസുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മുസ്തഫയെയാണ് പൊലീസ് പിടികൂടിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Thrithala twin murder case; police arrested accused, Palakkad, News, Murder Case, Accused, Arrested, Police, Media, Dead Body, Kerala News.


കൊലപാതകം സംബന്ധിച്ച് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദിന്റെ പ്രതികരണം:

രണ്ടുപേരെയും കൊലപ്പെടുത്തിയത് സുഹൃത്തായ മുസ്തഫയാണ്. ഇയാളെ കേസില്‍ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഷൊര്‍ണൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിച്ചു- എന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ കബീറിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന. കബീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അന്‍സാറിനെ വെട്ടിപരുക്കേല്‍പ്പിച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം, ഇരട്ടക്കൊലയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്.

വ്യാഴാഴ്ച വൈകിട്ട് കഴുത്തില്‍ വെട്ടേറ്റനിലയില്‍ അന്‍സാര്‍ റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈകാണിച്ചതോടെയാണ് ദുരൂഹമായ ഇരട്ടക്കൊല പുറംലോകമറിഞ്ഞത്. വെട്ടേറ്റ അന്‍സാറിനെ പ്രദേശവാസികള്‍ ചേര്‍ന്ന് പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കുത്തിയത് സുഹൃത്താണെന്ന് അന്‍സാര്‍ മൊഴിനല്‍കിയിരുന്നു.

തുടര്‍ന്ന് മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് കാണാതായ കബീറിനായി തിരച്ചില്‍ ആരംഭിച്ചത്. സംഭവസ്ഥലമായ പുഴയരികില്‍ പൊലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കബീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കബീറിന്റെ മൃതദേഹവും പുഴയില്‍നിന്ന് കണ്ടെടുത്തത്.

Keywords: Thrithala twin murder case; police arrested accused, Palakkad, News, Murder Case, Accused, Arrested, Police, Media, Dead Body, Kerala News.

Post a Comment