തൃശ്ശൂര്‍: (KVARTHA) സ്‌കൂളില്‍ തോക്കുമായെത്തി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചുവെന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ സമീപവാസികള്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പ്രതിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.
Arrested | തൃശ്ശൂരില്‍ സ്‌കൂളില്‍ തോക്കുമായെത്തി വെടിവെയ്പ്പ്, ആളപായമില്ല; പൂര്‍വ വിദ്യാര്‍ഥിയായ യുവാവ് പിടിയില്‍
ഇറങ്ങി ഓടുന്നതിനിടെ സമീപവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു
Thrissur News, Former Student, Arrested, School, Attack, Staff Room, Threatened, Teach