കോഴിക്കോട്: (KVARTHA) ജില്ലാ കലക്ടര്‍ സ്‌നേഹീല്‍ കുമാര്‍ സിംഗിന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നടക്കാവ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സര്‍കാരിന്റെ നവകേരള സദസും കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും നടക്കുന്ന കോഴിക്കോട് ബീചില്‍ സുരക്ഷ ശക്തമാക്കി.
പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍, കൊച്ചിയില്‍ പൊട്ടിച്ചത് പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് കലക്ടര്‍ക്ക് ലഭിച്ച കത്തിലെ ഭീഷണി. വ്യാജ കമ്യൂനിസ്റ്റുകളുടെ വേട്ടയാടലിനെതിരെ തിരിച്ചടി നടത്തുമെന്നും കത്തില്‍ പറയുന്നു. സിപിഐ(എംഎല്‍)-ന്റെ പേരിലുള്ള കത്ത് ബുധനാഴ്ചയാണ് കലക്‌ട്രേറ്റില്‍ ലഭിച്ചത്.
Probe | കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
നവകേരള സദസും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും നടക്കുന്ന ബീചില്‍ സുരക്ഷ ശക്തമാക്കി
Threat Letter, Kozhikode News, District Collector, Maoists, Police, P