Follow KVARTHA on Google news Follow Us!
ad

Youth Died | തിരുവനന്തപുരത്ത് ഹോടെല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍

കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട് Pathanapuram Native, Youth, Died, Hospital, Police, Custody, Woman, Unconscious, Hotel
തിരുവനന്തപുരം: (KVARTHA) ഹോടെല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഹോടെല്‍ മുറിയില്‍ യുവാവിന്റെ കൂടെയുണ്ടായിരുന്ന യുവതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോടെല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്.

സംഭവം നടക്കുമ്പോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.




Keywords: News, Kerala, Kerala-News, Thiruvananthapuram-News, Pathanapuram Native, Youth, Died, Hospital, Police, Custody, Woman, Unconscious, Hotel Room, Thiruvananthapuram News, Thiruvananthapuram: Young man found unconscious in hotel room, died.

Post a Comment