തിരുവനന്തപുരം: (KVARTHA) വിനോദയാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കോളജ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ആല്‍ബര്‍ട്ട്- ബീന ആല്‍ബര്‍ട്ട് ദമ്പതികളുടെ മകന്‍ അബിന്‍ ആല്‍ബര്‍ട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച (18.11.2023) പുലര്‍ചെ 6 മണിയോടെ കിടപ്പുമുറിയില്‍വെച്ച് അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ അബിന്‍ ആല്‍ബര്‍ട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. കാട്ടാക്കടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുറിയിലെ കട്ടിലില്‍ നിന്നും സിറിന്‍ജും കട്ടിലിന്റെ അടിയില്‍ നിന്നും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധരും എത്തും. പോസ്റ്റുമോര്‍ടം റിപോര്‍ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
നെല്ലിക്കാട് മദര്‍ തെരേസ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അബിന്‍. കോളജില്‍ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് വെള്ളിയാഴ്ചയാണ് അബിന്‍ വീട്ടില്‍ തിരിച്ചെത്തിയത്.
Student Died | ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥി അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
മുറിയില്‍നിന്നും സിറിന്‍ജും കുപ്പിയും കണ്ടെത്തിയതായി പൊലീസ്
Thiruvananthapuram News, Student, Died Collapsed, Died, Police, College Excursion, Tour,