തിരുവനന്തപുരം: (KVARTHA) കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയില്‍ നിയന്ത്രണം. നൈറ്റ് ലൈഫിന് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം. കേരളീയം കഴിഞ്ഞതിനാല്‍ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഒരാള്‍ക്ക് ഉച്ചഭാഷിണിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് ഒരു തടസമായി മാറുന്നു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയില്‍ സുരക്ഷ കൂടുതല്‍ കാര്യക്ഷമാക്കുമെന്നും പൊലീസ് അറിയിച്ചു.
മാനവീയത്തില്‍ സ്റ്റേജ് പരിപാടിയും ഉച്ചഭാഷിണിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ശിപാര്‍ശ. രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദേശിക്കുമെന്നും പൊലീസ് അറിയിച്ചു.
കന്റോമെന്റ് അസി. കമീഷണറാണ് കമീഷണര്‍ക്കാണ് ഇത് സംബന്ധിച്ച ശിപാര്‍ശ നല്‍കിയത്.
മാനവീയം വീഥിയില്‍ നൈറ്റ് ലൈഫും ആഘോഷങ്ങളും ആരംഭിച്ചതിന് പിന്നാലെ ഇവിടെ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ സ്ഥിരമാണെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും മദ്യപസംഘങ്ങളും ലഹരിമാഫിയയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇവര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മാനവീയം കൂട്ടായ്മ പരാതിപ്പെട്ടെന്നും വാര്‍ത്തകളുണ്ട്. ഇതിനിടെയാണ് മാനവീയം വീഥിയില്‍ നിയന്ത്രണം ഏര്‍പെടുത്തിയത്.
Manaveeyam Veedhi | തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടാകുന്നു; മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി പൊലീസ്
Thiruvananthapuram: Police move to restrict Manaveeyam Veedhi night life
Manaveeyam Veedhi | തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടാകുന്നു; മാനവീയം വീഥിയില്‍