Follow KVARTHA on Google news Follow Us!
ad

New campus | തിരുവനന്തപുരം ടെക്നോസിറ്റിയില്‍ 109.60 കോടി രൂപ ചിലവില്‍ ഐ ഐ ഐ ടി എം കെക്ക് പുതിയ കാംപസ്

എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ 33 പുതിയ വാഹനങ്ങള്‍ Cabinet Decision, New Campus, Politics, Kerala News
തിരുവനന്തപുരം: (KVARTHA) ടെക്നോസിറ്റിയില്‍ 109.60 കോടി രൂപ ചിലവില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് - കേരളയുടെ (IIITM-K) പുതിയ കാംപസ് സ്ഥാപിക്കുന്നതിന് സമഗ്ര ഭരണാനുമതി നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

Thiruvananthapuram: New campus for IIT MK at a cost of Rs 109.60 crore at Technocity, Thiruvananthapuram, News, Cabinet Decision, Library, New Campus, Politics, Excise, Vehicle, Kerala News

ലൈബ്രറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്‍പെടെ നാലുനില കെട്ടിടം നിര്‍മിക്കുന്നതിനും ലാബ് സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2024-25 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

പശ്ചിമതീര കനാല്‍ വികസനം

പശ്ചിമതീര കനാല്‍ വികസനവുമായി ബന്ധപ്പെട്ട് ട്രാന്‍സിറ്റ് ഓറിയെന്റഡ് ഡെവലപ്മെന്റ് ആന്‍ഡ് അസസ്മെന്റ് ഓഫ് ഇകണോമിക് ഡെവലപ്മെന്റ് ഓപര്‍ചുനിറ്റിസ് എന്ന പേരില്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനുള്ള പഠനം നടത്തുന്നതിനും പഠനത്തിലൂടെ കണ്ടെത്തുന്ന സാമ്പത്തിക വികസന മേഖലകള്‍ സംസ്ഥാനത്തിന്റെ പി പി പി നയത്തിന് അനുസൃതമായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുമായി 300 കോടി രൂപയുടെ നിര്‍ദേശം കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പാക്കുന്നതിന് തത്വത്തിലുള്ള അനുമതി നല്‍കി.

62 താത്കാലിക തസ്തികകള്‍

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 12 എല്‍ എ കിഫ്ബി യൂനിറ്റുകളിലേക്ക് 62 താല്‍കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. ജീവനക്കാരുടെ ശമ്പളവും മറ്റു ചിലവുകളും കിഫ്ബി വഹിക്കണമെന്ന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കോ പദ്ധതി പൂര്‍ത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് അനുമതി.

എക്സൈസ് വകുപ്പിന് വാഹനങ്ങള്‍

എക്സൈസ് വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ 33 പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുവാദം നല്‍കി. കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങള്‍ക്കു പകരമാണ് പുതിയ വാഹനങ്ങള്‍.

ഗവ. പ്ലീഡര്‍

ഇടുക്കി ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂടറായി ഏലപ്പാറ സ്വദേശി എസ് എസ് സനീഷിനെ നിയമിക്കും.

Keywords: Thiruvananthapuram: New campus for IIT MK at a cost of Rs 109.60 crore at Technocity, Thiruvananthapuram, News, Cabinet Decision, Library, New Campus, Politics, Excise, Vehicle, Kerala News. 

Post a Comment