തിരുവനന്തപുരം: (KVARTHA) കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം കുറ്റിക്കാട്ടില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചത് അനുസരിച്ച് പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സര്‍കാര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കട പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡ് വശത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ് റോഡ് വശത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു കുഞ്ഞുണ്ടായിരുന്നത്.
ജനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുഞ്ഞിനെ മുഞ്ചിറ മങ്കാട് പാലത്തിന് സമീപം റോഡരികിലുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുചക്രവാഹനങ്ങളും, കാറുകളും പോകുന്നതിനാല്‍ ഈ റോഡില്‍ എപ്പോഴും തിരക്കാണ്. ഇതുവഴി വന്ന കാല്‍നട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ അതുവഴി വന്ന വാഹനങ്ങളെ നിര്‍ത്തി കുട്ടി കിടക്കുന്നതായി അറിയിക്കുകയായിരുന്നു.
Infant | മുഞ്ചിറയ്ക്ക് പാലത്തിന് സമീപം കുറ്റിക്കാട്ടില്‍ ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പിറന്നുവീണിട്ട് മണിക്കൂറുകള്‍ മാത്രം
കാല്‍നട യാത്രക്കാരന്‍ കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിട്ടിയത്
Thiruvananthapuram News, Local News, Infant, New Born Child, Boy,