Follow KVARTHA on Google news Follow Us!
ad

MVD | എന്താണ് ടെയില്‍ ഗേറ്റിംഗ്? റോഡില്‍ മറ്റു വാഹനങ്ങളില്‍നിന്ന് ഒരു നിശ്ചിത ദൂരം പാലിച്ച് വണ്ടിയോടിച്ചില്ലേല്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം; അറിഞ്ഞിരിക്കാം മോടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

3 സെകന്‍ഡ് റൂള്‍ പാലിച്ചാല്‍ നമുക്ക് 'Safe Distance' ല്‍ വാഹനമോടിക്കാം Motor Vehicle Department, MVD, Kerala News, Thiruvananthapuram, Facebook,
തിരുവനന്തപുരം: (KVARTHA) ടെയില്‍ ഗേറ്റിംഗ് മുന്നറിയിപ്പുമായി മോടോര്‍ വാഹന വകുപ്പ് (എംവിഡി) രംഗത്ത്. നിരത്തില്‍ വാഹനം ഇറക്കുന്നവര്‍ റോഡില്‍ മറ്റു വാഹനങ്ങളില്‍നിന്ന് ഒരു നിശ്ചിത ദൂരം പാലിച്ച് വണ്ടിയോടിച്ചില്ലേല്‍ ചിലപ്പോള്‍ ജീവന് തന്നെ അപകടത്തിലായേക്കാം. റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ 'Safe Distance' ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യന്‍സി, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷന്‍ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

3 സെകന്‍ഡ് റൂള്‍: നമ്മുടെ റോഡുകളില്‍ 3 സെകന്‍ഡ് റൂള്‍ പാലിച്ചാല്‍ നമുക്ക് 'Safe Distance' ല്‍ വാഹനമോടിക്കാന്‍ കഴിയും. മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെകന്‍ഡുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെകന്‍ഡ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സകന്‍ഡെങ്കിലും ആവണമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.




Keywords: News, Kerala, Kerala-News, Malayalam-News, Motor Vehicle Department, MVD, Kerala News, Thiruvananthapuram, Facebook, Social Media, Warning, Alerts, Road, Vehicles, Travel, Thiruvananthapuram: MVD with Tail Gating Warning.

Post a Comment