തൃശ്ശൂര്‍: (KVARTHA) കയ്പമംഗലം ഇന്‍സുലേറ്റര്‍ മാറാന്‍ ശ്രമിക്കുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരന്‍ അഴീക്കോട് പേബസാര്‍ സ്വദേശി തമ്പി (45) ആണ് മരിച്ചത്.
ചെന്ത്രാപ്പിന്നി ചിറക്കല്‍ പള്ളിക്കടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയല്‍ ട്രോളി വാഹനത്തില്‍ കയറി 11 കെവി ലൈനിലെ ഇന്‍സുലേറ്റര്‍ മാറാനായി ശ്രമിക്കുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ചെന്ത്രാപ്പിന്നിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Electrocuted | ഇന്‍സുലേറ്റര്‍ മാറാന്‍ ശ്രമിക്കുന്നതിനിടെ 11 കെ വി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥര്‍
Thiruvananthapuram News, KSEB, Worker, Shock, 11 KV Line, Died, Kaipamangalam News