Follow KVARTHA on Google news Follow Us!
ad

Road Accident | ഓടിക്കൊണ്ടിരുന്ന അഗ്നിരക്ഷാസേനയുടെ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു; അപകടം ശബരിമല ഡ്യൂടിക്ക് ജീവനക്കാരുമായി പോകുന്നതിനിടെ

വാഹനം നിന്നത് ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങി Employees, Sabarimala Duty, Thiruvananthapuram News, Fire Force, Bus, Accident, Road, Tire
തിരുവനന്തപുരം: (KVARTHA) ഓടിക്കൊണ്ടിരുന്ന അഗ്നിരക്ഷാസേനയുടെ ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. ശബരിമല ഡ്യൂടിക്ക് ജീവനക്കാരുമായി പോകുന്നതിനിടെയാണ് അപകടം. തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

വ്യാഴാഴ്ച (16.11.2023) പുലര്‍ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. 

ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടുപോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഇതില്‍ തെറിച്ചുപോയ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തിരച്ചില്‍ നടക്കുകയാണ്.

യാത്രാ സംഘത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയാ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.




Keywords: News, Kerala, Kerala-News, Accident-News, Employees, Sabarimala Duty, Thiruvananthapuram News, Fire Force, Bus, Accident, Road, Tire, Thiruvananthapuram fire force bus met accident.

Post a Comment