തിരുവനന്തപുരം: (KVARTHA) നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. അമ്പലമുക്കിലായിരുന്നു സംഭവം. മാരുതി ഒമ്‌നി കാറാണ് കത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഗാസ് ഉപയോഗിച്ച് ഓടിയിരുന്ന കാറാണ് കത്തിയത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. വാഹനത്തിന് തീപ്പിടിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് പിന്നെയും മുന്നോട്ട് നീങ്ങിയ വാഹനം മറ്റൊരു കാറില്‍ തട്ടിയാണ് നിന്നത്. തീ പിന്നീട് അഗ്നിരക്ഷാസേന പൂര്‍ണമായി കെടുത്തുകയായിരുന്നു.
ഒരാഴ്ച മുമ്പ് രാത്രി എറണാകുളത്തും ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചിരുന്നു. എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപായം ഒഴിവായി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചെങ്കിലും അപകടത്തില്‍പെട്ട കാര്‍ ഭാഗികമായി കത്തിനശിച്ചിരുന്നു.
Fire Accident | തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഹനം നിന്നത് മറ്റൊരു കാറിലിടിച്ച്
Thiruvananthapuram news, City, Fire, Caught, Road, Accident, Car, Vehicles, Running, Driver, Ran Out, Fire Force