Follow KVARTHA on Google news Follow Us!
ad

Attacked | തിരുവനന്തപുരത്ത് സ്റ്റേഷന്റെ അകത്തുവെച്ച് പൊലീസുകാരന് വെട്ടേറ്റു; അക്രമിക്കെതിരെ കുത്തി കൊല്ലാന്‍ ശ്രമിച്ചതിന് നേരത്തെയും കേസ്

ഓടിയ പ്രതിയെ പിന്നീട് പിടികൂടി Thiruvananthapuram News, Accused, Attacked, Policeman, Inside, Station, Ayiroor Police Station, Case, Caught, Injured
തിരുവനന്തപുരം: (KVARTHA) സ്റ്റേഷന്റെ അകത്തുവെച്ച് പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച (21.11.2023) രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊലീസുകാരനായ ബിനുവിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

പൊലീസ് പറയുന്നത്: ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച അനസ് ഖാന്‍ എന്ന പ്രതിയാണ് സ്റ്റേഷനിനുള്ളില്‍ വെച്ച് പൊലീസുകാരനെ വെട്ടിപരുക്കേല്‍പ്പിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങ് ഇട്ടിരിക്കുകയായിരുന്നു ഇയാളെ. 

ഉദ്യോഗസ്ഥനെ ആക്രമിച്ചശേഷം ആ പ്രതിയെയും കൊണ്ട് അനസ് ഖാന്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെ പ്രതിയെ പിന്നീട് പിടികൂടി. പൊലീസുകാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ചതിന് അനസിനെതിരെ നേരത്തെയും കേസുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.




Keywords: News, Kerala, Kerala-News, Crime-News, Police-News, Thiruvananthapuram News, Accused, Attacked, Policeman, Inside, Station, Ayiroor Police Station, Case, Caught, Injured, Thiruvananthapuram: Accused attacked policeman inside station.

Post a Comment