Follow KVARTHA on Google news Follow Us!
ad

Arrested | തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ Thaliparatmba: Youth arrested with MDMA
കണ്ണൂര്‍: (KVARTHA) തളിപറമ്പില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.
തളിപ്പറമ്പ കാക്കത്തോട് സ്വദേശി സി കെ ഹാശിം (27) ആണ് തളിപ്പറമ്പ് റെയ്ൻജ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി വിപിന്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്. തളിപ്പറമ്പ കാക്കത്തോട് വച്ചാണ് ഇയാള്‍ 0.698 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘത്തിന്റെ കെണിയിൽ വീണത്.
 



തളിപ്പറമ്പ ടൗണ്‍ ഭാഗത്ത് മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാശിമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഇയാൾ രണ്ട് ആഴ്ച മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. പ്രതിയെ തളിപ്പറമ്പ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


പരിശേധനയില്‍ പ്രിവെന്റീവ് ഓഫീസര്‍മാരായ കെ കെ രാജേന്ദ്രന്‍, പി കെ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, വി ധനേഷ്, ടി വി വിജിത്ത്, റെനില്‍ കൃഷ്ണന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സി നിത്യ എക്‌സ്സൈസ് ഡ്രൈവര്‍ സി വി അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Kerala-News, Malayalam News,Thaliparatmba: Youth arrested with MDMA

Post a Comment