Follow KVARTHA on Google news Follow Us!
ad

Arrested | സ്റ്റാഫ് മീറ്റിങ്ങില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊടുവളളി എഇഒ വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട് Teacher, Arrested, Complaint, Clash, Police, Court, Kerala News
കോഴിക്കോട്: (KVARTHA) സ്റ്റാഫ് മീറ്റിങ്ങിനിടെ അകത്തു കയറി അക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മറ്റൊരു സ്‌കൂളിലെ അധ്യാപകനായ എംപി ഷാജിയാണ് അറസ്റ്റിലായത്. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദിച്ചെന്നാണ് ഷാജിക്കെതിരെയുള്ള കേസ്.

എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനടക്കം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. എംപി ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന നരിക്കുനി എരവന്നൂര്‍ എ യു പി സ്‌കൂളിലെ സ്റ്റാഫ് മീറ്റിങ്ങിനിടെയാണ് തല്ലുണ്ടായത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നു.

Teacher Arrested For Fight In Staff Meeting, Kozhikode, News, Teacher, Arrested, Complaint, Clash, Police, Court, Probe, Kerala News.

എന്നാല്‍ സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചര്‍ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തല്ല് നടന്നത്. സംഘര്‍ഷത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബിജെപി അനുകൂല അധ്യാപക സംഘടന എന്‍ ടി യുവിന്റെ നേതാവായ എംപി ഷാജി സമീപത്തെ പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനാണ്. സംഭവത്തില്‍ കൊടുവളളി എഇഒ വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട്. സുപ്രീന സഹപ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Keywords: Teacher Arrested For Fight In Staff Meeting, Kozhikode, News, Teacher, Arrested, Complaint, Clash, Police, Court, Probe, Kerala News.

Post a Comment