കണ്ണൂര്‍: (KVARTHA) അഴിക്കോട് നവകേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിങ് യൂത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. നവകേരള സദസിന് മാത്രമായി റോഡ് ടാര്‍ ചെയ്യുന്നുവെന്ന് ആക്ഷേപമുയര്‍ത്തിയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സമര രംഗത്തിറങ്ങിയത്.
ഈ മാസം 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നടക്കുന്നത്. പരിപാടിയുടെ വേദിയിലേക്ക് പോകുന്ന റോഡ് മാത്രമാണ് ടാര്‍ ചെയ്തത്.
ജല്‍ ജീവന്‍ മിഷനുവേണ്ടി ഈ ഭാഗത്തെ പല റോഡുകളും വെട്ടിപ്പൊളിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയലേക്ക് പോകുന്ന റോഡ് മാത്രമാണ് തിരക്കിട്ട നന്നാക്കിയത്. ഇതൊരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യൂത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ജല്‍ ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ചവയില്‍ ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന റോഡുകള്‍ വേറേയുമുണ്ടെന്നും ഇതുസംബന്ധിച്ച് അധികൃതരെ അറിയിച്ചിട്ടും അവയൊന്നും നന്നാക്കാതെ ഈ റോഡ് മാത്രം നന്നാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂത് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
Protest | കണ്ണൂരില്‍ നവകേരള സദസിന്റെ വേദിയിലേക്ക് മാത്രമായി ടാറിങ്; പ്രതിഷേധവുമായി യൂത് ലീഗ് പ്രവര്‍ത്തകര്‍
'ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന പാതകള്‍ വേറേയുമുണ്ട്'
Tarring, Venue, Nava Kerala Sadas, Youth League Workers, Protest, Jal Jeevan Mission