Follow KVARTHA on Google news Follow Us!
ad

Road Accident | തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട ബസിന് പുറകില്‍ ഇടിച്ച കാര്‍ കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്ന 2 സ്ത്രീകള്‍ക്ക് പരുക്ക്

ഡീസല്‍ ടാങ്ക് പൊട്ടിയതാവാം അപകടകാരണമെന്ന് കരുതുന്നതായി അഗ്‌നിശമനസേന Taliparamba News, Car, Hit, Bus, Caught, Fire, Koyyode News, Police, Road, Accide
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട ബസിലിടിച്ച കാര്‍ കത്തി നശിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന കോയ്യോട് സ്വദേശികളായ ജമീല (60), ജസീറ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച (12.11.2023) വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം. നടുവിലേക്ക് പോകുകയായിരുന്ന കെഎല്‍-13 വൈ-5677 ബസിന് പിറകില്‍ കെ എല്‍ 13 എ കെ 9462 റിനോള്‍ട് ക്വിഡ് കാറിടിച്ച് തീപ്പിടിക്കുകയായിരുന്നു. കാപ്പിമലയില്‍ നിന്നും കോയ്യോടേക്ക് പോകുകയായിരുന്നു കാര്‍.

തളിപ്പറമ്പ് അഗ്‌നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ സി വി ബാലചന്ദ്രന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ധനേഷ്, അഭിനേഷ്, ഡ്രൈവര്‍ രാജീവന്‍, ഹോം ഗാര്‍ഡുമാരായ മാത്യു, സതീശന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടിയതാവാം അപകടകാരണമെന്ന് കരുതുന്നതായി അഗ്‌നിശമനസേന പറഞ്ഞു.




Keywords: News, Kerala, Kerala-News, Kannur, Kannur-News, Taliparamba News, Car, Hit, Bus, Caught, Fire, Koyyode News, Police, Road, Accident, Vehicle, Taliparamba: Car hit back of bus and caught fire.

Post a Comment