Follow KVARTHA on Google news Follow Us!
ad

Sculpture | കമലിന്റെ കരവിരുതില്‍ വിരിയുന്നത് കമനീയ ശില്‍പങ്ങള്‍; ശ്രീനാരായണ ഗുരു ശില്‍പം അണിയറയില്‍ ഒരുങ്ങി

കളിമണ്ണില്‍ നിര്‍മിച്ച് ആവശ്യക്കാരുടെ നിര്‍ദേശങ്ങല്‍ കൂടി സ്വീകരിച്ച ശേഷം ഫൈബറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത് Sree Narayana Guru Sculpture, Kamal
കണ്ണൂര്‍: (KVARTHA) വ്യത്യസ്തനായ ശില്‍പി കമല്‍ കുതിരുമ്മല്‍ നിര്‍മിച്ച ശ്രീനാരായണഗുരുവിന്റെ ശില്‍പം നവംബര്‍ 12 ന് ദീപാവലി ദിനത്തില്‍ തലശേരി ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരു മഠത്തില്‍ സ്ഥാപിക്കും.
മൂന്നരയടി ഉയരത്തിലുള്ള ഫൈബറില്‍ നിര്‍മിച്ച ശ്രീനാരായണഗുരു ശില്‍പം ഒന്നരമാസം സമയമെടുത്താണ് നിര്‍മിച്ചത്.

Sree Narayana Guru sculpture ready in array, Kannur, News, Sree Narayana Guru Sculpture, Kamal, EMS, Gandhiji, Fiber, Built, Kerala

കഴിഞ്ഞ 17 വര്‍ഷങ്ങളായി ശില്‍പ നിര്‍മാണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കമല്‍ യാതൊരു അകാഡമിക് പരിശീലനമോ പ്രമുഖ ശില്‍പികളുടെ സഹായിയായോ നില്‍ക്കാതെ സ്വയം ആര്‍ജിച്ചെടുത്ത കഴിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ശില്‍പനിര്‍മാണം തുടങ്ങിയത്.

കുഞ്ഞിമംഗലം സ്വദേശിയായ കമല്‍ കുതിരുമ്മല്‍ പിലാത്തറ പെരിയാട്ടാണ് ശില്‍പ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. നിര്‍മിച്ചതില്‍ കൂടുതലും മഹാത്മാഗാന്ധിയുടെ ശില്‍പങ്ങളാണ്. കാസര്‍കോട് ഡി സി സി ഓഫീസ്, കാഞ്ഞങ്ങാട് ഗാന്ധി പീസ് ഫൗണ്ടേഷന്‍, പയ്യന്നൂര്‍ പ്രകൃതി ജീവനകേന്ദ്രത്തിലെ ധ്യാനത്തിലിരിക്കുന്ന ഗാന്ധിജി, മുഴപ്പിലങ്ങാട് ശ്രീനാരായണഗുരു മഠത്തിലെ ഗുരുശില്‍പം, ശ്രീബുദ്ധന്‍, ഇഎംഎസ് എന്നിവരുടെ ശില്‍പങ്ങളും നിര്‍മിച്ചിട്ടുണ്ട്.

കളിമണ്ണില്‍ നിര്‍മിച്ച് ആവശ്യക്കാരുടെ നിര്‍ദേശങ്ങല്‍ കൂടി സ്വീകരിച്ച ശേഷം ഫൈബറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
കെവി രമിത്ത്, കെപി പ്രദീപന്‍ എന്നിവരാണ് ശില്‍പം ഫൈബര്‍ രൂപത്തിലേക്ക് മാറ്റാന്‍ കമലിനോടൊപ്പം സഹായികളായി കൂടെയുള്ളത്.


Keywords: Sree Narayana Guru sculpture ready in array, Kannur, News, Sree Narayana Guru Sculpture, Kamal, EMS, Gandhiji, Fiber, Built, Kerala. 

Post a Comment