മൂക്കിൽ ആഴത്തിൽ കിടക്കുന്ന മൂക്കളകൾ നീക്കം ചെയ്യാൻ ഒരു ശരാശരി മനുഷ്യൻ ഏകദേശം 30 സെക്കൻഡ് എടുക്കുന്നുവെന്നും ഈ സമയത്ത് റോഡിലെ ശ്രദ്ധ 70% കുറയുന്നുവെന്നും ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ രണ്ടു കൈകളും വാഹനത്തിന്റെ സ്റ്റിയറിങ്ങിൽ എപ്പോഴും ഉണ്ടായിരിക്കണം.
സ്റ്റിയറിംഗിൽ നിന്ന് കൈകൾ മാറ്റുന്ന ഏതൊരു പ്രവൃത്തിയും റോഡിൽ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യയിൽ ഒരു കൈകൊണ്ട് മൊബൈൽ ഫോൺ പിടിച്ച് വാഹനമോടിക്കുന്നതിന് 500 റിയാലാണ് പിഴ. വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ 150 റിയാലും പിഴ ചുമത്തും.
Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Driving Rules, Saudi Arabia, World News, SR 300 fine for Nose Picking while Driving in KSA