Nisha Jose | 'എനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു'; സ്തനാര്‍ബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് വിശദീകരിച്ച് സാമൂഹ്യ പ്രവര്‍ത്തക നിഷ ജോസ്
                                                 Nov 1, 2023, 16:02 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കൊച്ചി: (KVARTHA) തന്റെ സ്തനാര്‍ബുദത്തിനെതിരായ പോരാട്ടത്തെ കുറിച്ച് വിശദീകരിച്ച് സാമൂഹ്യ പ്രവര്‍ത്തകയും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സത്നാര്‍ബുദം കണ്ടെത്തിയതിനെ കുറിച്ചും ശസ്ത്രക്രിയയ്ക്ക് വിധേയമായതിനെക്കുറിച്ചും തനിക്കൊപ്പം ഭര്‍ത്താവ് ജോസ് കെ മാണി കരുത്തോടെ നിന്നതിനെ കുറിച്ചും നിഷ ജോസ് പറഞ്ഞു. 
 
ഫേസ്ബുക് അകൗണ്ടിലൂടെയായിരുന്നു നിഷ ജോസിന്റെ വെളിപ്പെടുത്തല്‍. 'എല്ലാ വര്‍ഷവും ഞാന്‍ മാമോഗ്രാം ചെയ്യാറുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ആദ്യം മാമോഗ്രാം ചെയ്തപ്പോള്‍ ചെറിയൊരു തടിപ്പ് അനുഭവപ്പെട്ടു. അള്‍ട്രാസൗന്‍ഡ് ചെയ്തപ്പോള്‍ കാന്‍സറാണെന്ന് മനസിലായി. എനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാമോഗ്രാം വഴി മാത്രമാണ് എന്റെ രോഗം കണ്ടുപിടിച്ചത്. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. ഭാഗ്യം. ഈ കാലയളവില്‍ എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടായിരുന്നു. ജോസ് എനിക്കൊപ്പം തന്നെ നിന്നു. ജോസിന്റെ സഹോദരിയും ഭര്‍ത്താവും, മാതാപിതാക്കളും എന്റെ മക്കളും എനിക്കൊപ്പം നിന്നു. കാന്‍സറിനെ കീഴടക്കിയിട്ടേയുള്ളൂ'- നിഷ ജോസ് പറഞ്ഞു.
 
കാന്‍സറിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. കാന്‍സറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവര്‍ പറഞ്ഞു. ഒരു എക്‌സ് റേ ഉപയോഗിച്ച് സ്തനത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളെ കണ്ടെത്തുന്നതാണ് മാമോഗ്രാം എന്നു പറയുന്നത്. പല വികസിത രാജ്യങ്ങളിലും ഒരു റുടീന്‍ സ്‌ക്രീനിങ് പ്രോഗ്രാം ആയി മാമോഗ്രാം ഉണ്ട്. തത്ഫലമായി വളരെ നേരത്തേതന്നെ സ്തനാര്‍ബുദം കണ്ടെത്താന്‍ സാധിക്കും. 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യണമെന്ന് വീഡിയോയുടെ അവസാനം നിഷ ജോസ് പറയുന്നു. 
 
Keywords: News, Kerala, Kerala-News, Kochi-News, Health-News, Nisha Jose, Jose K Mani, Social Worker, Nisha Jose, Fighting, Cancer, Treatment, Wife, Social Media, Instagram, Social Worker Nisha Jose about Fighting Cancer.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.