Dead | ഒ ഐ സി സി സഊദി നാഷനല്‍ കമിറ്റി ജെനറല്‍ സെക്രടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം അന്തരിച്ചു

 


റിയാദ്: (KVARTHA) ഒ ഐ സി സി സഊദി നാഷനല്‍ കമിറ്റി ജെനറല്‍ സെക്രടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം(58) അന്തരിച്ചു. കായംകുളം എരുവ കൊല്ലന്റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആഇശ കുഞ്ഞിന്റെയും മകനാണ്.

പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് മരണം. ഈ മാസം 18 ന് നാട്ടില്‍ കൊണ്ടുപോകാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരുന്നു.

Dead | ഒ ഐ സി സി സഊദി നാഷനല്‍ കമിറ്റി ജെനറല്‍ സെക്രടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം അന്തരിച്ചു

32 വര്‍ഷമായി റിയാദില്‍ പ്രവാസിയായിരുന്നു. അര്‍റിയാദ് ഹോള്‍ഡിങ് കംപനിയില്‍ 27 വര്‍ഷമായി ജീവനക്കാരനാണ്. റിയാദിലെ മലയാളി സമൂഹിക സംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് സത്താര്‍ കായംകുളം. എംഇഎസ് റിയാദ് ചാപ്റ്റര്‍ സ്‌കോളര്‍ഷിപ് വിങ്ങ് കണ്‍വീനര്‍, കായകുളം പ്രവാസി അസോസിയേഷന്‍ (കൃപ) രക്ഷാധികാരി പദവികള്‍ വഹിക്കുന്നു.

റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍ ആര്‍ കെ ഫോറത്തിന്റെ വൈസ് ചെയര്‍മാനും, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ചെയര്‍മാനുമായിരുന്നു സത്താര്‍ കായംകുളം. ഭാര്യ: റഹ് മത് അബ്ദുല്‍ സത്താര്‍, മക്കള്‍: നജ്മ അബ്ദുല്‍ സത്താര്‍ (ഐടി എന്‍ജിനീയര്‍, ബംഗ്ലൂരു), നജ്‌ല അബ്ദുല്‍ സത്താര്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), നബീല്‍ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി) സഹോദരന്‍ അബ്ദുര്‍ റശീദ് റിയാദില്‍ ഉണ്ട്.

Keywords:  Social Activist Sathar Kayamkulam passed Away, Riyad, News, Hospital, Treatment, Social Activist,  Sathar Kayamkulam, Dead, Obituary, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia