Follow KVARTHA on Google news Follow Us!
ad

Actress Priya | ഹൃദയസ്തംഭനം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു; 8 മാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു

കുഞ്ഞ് ഐസിയുവില്‍ Tele Serial, Actress, Doctor Priya, Passed Away, Actor, Kishor Satya, Shared, Emotional Note, Facebook, Social Media
തിരവനന്തപുരം: (KVARTHA) ചലച്ചിത്ര - സീരിയല്‍ നടി രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത മരണം. സീരിയല്‍ നടി ഡോ. പ്രിയ (35) അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. സീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണവാര്‍ത്ത പങ്കുവച്ചത്.

കിഷോര്‍ സത്യയുടെ കുറിപ്പ്:

മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക്, ഉണ്ടാവുകയായിരുന്നു. ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന...

ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും.... വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.... മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.... ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍...

രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി.... 35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്‌ബോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല.... ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും... അറിയില്ല.... അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ....




 

Keywords: News, Kerala, Kerala-News, Obituary, Obituary-News, Tele Serial, Actress, Doctor Priya, Passed Away, Actor, Kishor Satya, Shared, Emotional Note, Facebook, Social Media, Serial Actress Doctor Priya Passed Away; Actor Kishor Satya Shared Emotional Note.

Post a Comment