Follow KVARTHA on Google news Follow Us!
ad

Scrub Typhus | തൃശ്ശൂരില്‍ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല Scrub Typhus, Death, Reported, Thrissur News, Houswife, Disease, Fever
തൃശ്ശൂര്‍: (KVARTHA) ജില്ലയില്‍ ചെള്ളുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. അന്തിക്കാട് ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണി കാരമുക്ക് ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്റെ ഭാര്യ ഓമന (63) ആണ് മരിച്ചത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് പനി ബാധിച്ച് ഇവരെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച (02.11.2023) രാവിലെയാണ് മരണപെട്ടത്. ഇവര്‍ക്ക് എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല.

അതേസമയം, ശരീരത്തില്‍ വരുന്ന കറുത്ത പാടുകളാണ് ചെള്ള് പനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി ചികിത്സ തേടണം.




Keywords: News, Kerala, Kerala-News, Thrissur-News, Health-News, Scrub Typhus, Death, Reported, Thrissur News, Houswife, Disease, Fever, Scrub Typhus Death Reported in Thrissur.

Post a Comment