Satan worshipers | ചെകുത്താൻ ആരാധകർ വീണ്ടും തല പൊക്കുന്നു; കേരളത്തില്‍ സാത്താന്‍സേവ വിശ്വാസികളെ ഒന്നിച്ചു ചേര്‍ത്ത് കൂട്ട ആരാധന നടത്താൻ നീക്കം
Nov 26, 2023, 18:45 IST
-അജോ കുറ്റിക്കൻ
കോട്ടയം: (KVARTHA) നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും സാത്താൻ ആരാധകർ തല പൊക്കുന്നു. കേരളത്തില്‍ സാത്താന്‍സേവ വിശ്വാസികളെ ഒന്നിച്ചു ചേര്‍ത്ത് കൂട്ട ആരാധന നടത്തനാണ് നീക്കം. തമിഴ്നാട്ടിലെ മേഘമലയിലെ ഒരു ഫാം ഹൗസിലാണ് രഹസ്യമായി സാത്താൻ ആരാധകർ സംഘടിക്കുമെന്നാണ് വിവരം.
ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിലവിലുണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് നീക്കം നടത്തുന്നതെന്നാണ് അറിയുന്നത്.
അടുത്ത മാസം 25 നാണ് സംഗമം നടത്താൻ ഇവർ ഉദ്ദേശിക്കുന്നത്. കേരളത്തിൽ മുമ്പ് സംഗമം നടത്താൻ ഇവർ ശ്രമിച്ചിരുന്നു. അന്ന് രഹസ്യാന്വേഷണ വിഭാഗം ആ നീക്കം പൊളിച്ചു. ഇതോടെയാണ് ഇടുക്കി ജില്ലയ്ക്ക് സമീപത്തെ മേഘമലയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് സംഘാടകനായ ഒരാൾ പറയുന്നു. ആരാധനയ്ക്ക് കേരളത്തിൽ നിന്ന് 150 പേർ പങ്കെടുക്കുമെന്നാണ് അവകാശ വാദം. ഇതിനായി വോളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളിലെ അഞ്ചുപേരെയാണ് വോളണ്ടിയറുമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ നിർദ്ദേശങ്ങൾ മറ്റ് അംഗങ്ങൾ അനുസരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ.
കൂട്ട ആരാധനയ്ക്ക് തലേന്ന് അഥവാ ഡിസംബർ 24 ന് 11 മണിക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ കമ്പം നോർത്ത് പൊലീസ് സ്റ്റേഷന് സമീപത്തെ ചുരുളിപ്പെട്ടി മൈതാനത്ത് സംഗമിക്കും. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർ വാഹനങ്ങൾ ഗാന്ധി ശിലൈയ്ക്ക് അടുത്തുള്ള സ്വകാര്യ പാർകിംഗ് പോയിന്റിൽ നിർത്തിയിട്ടതിന് ശേഷം സംഘാടകർ ഒരുക്കിയിരിക്കുന്ന ടാക്സി വാഹനങ്ങളിൽ കയറണം. വാഹനങ്ങൾ തിരിച്ചറിയാൻ പ്രത്യേക കോഡും അടുത്ത ദിവസങ്ങളിൽ കൈമാറുമെന്ന് ഗ്രൂപ്പിലെ സന്ദേശത്തിൽ പറയുന്നു.
പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ മേഘമലയിലേക്ക് രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയെ പ്രവേശനം അനുവദിക്കൂ. പിന്നീട് റോഡ് അടയ്ക്കും. ഇതിനാൽ തന്നെ പുറത്തു നിന്നുള്ള ശല്യവുമുണ്ടാകില്ലെന്നതാണ് ഇവിടം തെരഞ്ഞെടുക്കാനുള്ള കാരണമെന്നും സൂചനയുണ്ട്. അതെസമയം കേരളത്തിൽ നിന്നും എത്തുന്ന സാത്താൻ ആരാധകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് തമിഴ്നാട്ടിലെ സംഘമാണെന്നും തേനി ജില്ലയിലെ മറ്റ് ചില പ്രദേശങ്ങളിലും ഇവർക്ക് സ്വാധീനമുണ്ടെന്നും പറയുന്നു.

Keywords: Kerala News, Malayalam News, Satan Worshipers, Kottayam News, Religion News, Social Media, Ajo Kuttikanam, Satan worshipers to gather again for mass worship.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.