Sam Altman | 'കംപനിയെ ഇനി മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല'; സാം ആള്‍ട് മാനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് ഓപണ്‍എഐ; ഇനി ഇടക്കാലത്തേക്ക് മിറ മൊറാടി നയിക്കും

 


ന്യൂയോര്‍ക്: (KVARTHA) ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കംപനിയായ ഓപണ്‍എഐയുടെ തലവനെ സ്ഥാനത്ത് നിന്ന് നീക്കി കംപനി അധികൃതര്‍. ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച 38കാരനായ സാം ആള്‍ട് മാനെയാണ് ഓപണ്‍എഐ കംപനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഓപണ്‍എഐയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ മിറ മൊറാടിയാണ് ഇടക്കാല സിഇഒയെന്നും കംപനി അറിയിച്ചു.

ഓപണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കംപനി ബോര്‍ഡ് തീരുമാനം. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട് മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ കംപനി ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കംപനി അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് സാമിന്റെ നേതൃത്വത്തില്‍ ഓപണ്‍ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട് അവതരിപ്പിച്ചത്. പുറത്തിറങ്ങി ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് വന്‍ തരംഗമായി മാറിയെങ്കിലും, മാസങ്ങള്‍ക്ക് ശേഷം തകര്‍ച്ചയാണ് ചാറ്റ്ജിപിടിക്ക് നേരിടേണ്ടി വന്നത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ അടക്കം വന്‍കുറവാണ് നേരിടേണ്ടി വന്നത്.

ആള്‍ട് മാന്റെ സഹായത്തോടെയായിരുന്നു ഓപണ്‍എഐ ലോന്‍ജ് ചെയ്തത്. ഓപണ്‍എഐക്കൊപ്പമുള്ള സമയം താന്‍ ആസ്വദിച്ചിരുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട് മാന്‍ വ്യക്തമാക്കി. 'എന്നെ വ്യക്തിപരമായും ലോകത്തെ ചെറുതായെങ്കിലും പരിവര്‍ത്തനം ചെയ്യാനായി. ഇത്രയും കഴിവുള്ള വ്യക്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കും,'- ആള്‍ട് മാന്‍ കൂട്ടിച്ചേര്‍ത്തു.

Sam Altman | 'കംപനിയെ ഇനി മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല'; സാം ആള്‍ട് മാനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് ഓപണ്‍എഐ; ഇനി ഇടക്കാലത്തേക്ക് മിറ മൊറാടി നയിക്കും



Keywords: News, World, World-News, Business-News, Business-News, Sam Altman, Pushed Out, OpenAI, Rumors, Co-Founder, Ex-CEO, Silicon Valley, Industry, Mira Murati, Sam Altman Was Suddenly Pushed Out of OpenAI, and Rumors Are Flying.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia