Follow KVARTHA on Google news Follow Us!
ad

Bulava | അന്തർവാഹിനിയിൽ നിന്ന് ആണവ മിസൈൽ പരീക്ഷണം നടത്തി റഷ്യ

പരാജയമെന്ന് യുക്രൈന്റെ ആരോപണം Russia News, New, Nuclear Submarine, Test, Launched, Bulava Intercontinental Missile, Moscow News, Video Released
മോസ്‌കോ: (KVARTHA) റഷ്യയുടെ പുതിയ ആണവ അന്തർവാഹിനിയിൽ നിന്ന് ബുലാവ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ സർക്കാർ വാർത്താ ഏജൻസികൾ അറിയിച്ചു. റഷ്യയുടെ വടക്കന്‍ തീരത്ത് വെള്ളക്കടലിലാണ് (White Sea) മിസൈൽ പരീക്ഷണം നടന്നത്. ഇവിടെയുള്ള അലക്സാണ്ടർ മൂന്നാമൻ എന്ന അന്തർവാഹിനിയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
  


ഈ മിസൈലിന്റെ അവസാനഘട്ട പരീക്ഷണമാണിതെന്ന് അധികൃതർ അറിയിച്ചു. വിക്ഷേപിച്ച ഭൂഖണ്ഡാന്തര മിസൈലിന് ആണവായുധങ്ങൾ വഹിക്കാൻ കഴിയും. വെള്ളത്തിനടിയില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ കംചത്ക ഉപദ്വീപിലാണ് പതിച്ചത്.

കടലിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് അന്തർവാഹിനി മിസൈൽ വിക്ഷേപിച്ചതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു. പരീക്ഷണം വിജയിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറയുമ്പോൾ പരാജയപ്പെട്ടുവെന്ന് യുക്രൈൻ അവകാശപ്പെട്ടു.

Keywords: News, World, World-News, Technology, Technology-News, Russia News, New, Nuclear Submarine, Test, Launched, Bulava Intercontinental Missile, Moscow News, Video Released, Russia's new nuclear submarine test launches Bulava intercontinental missile.

Post a Comment