Keywords: Rs 10000 stolen after sprinkling chilly powder on petrol pump staff, Kozhikode, News, Theft, Petrol Pump, CCTV, Complaint, Police, Probe, Kerala News.
Theft | 'ഓമശ്ശേരിയില്‍ പെട്രോള്‍ പംപ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി തലയില്‍ മുണ്ടിട്ട് മൂടി മോഷണം; 10,000 രൂപ നഷ്ടമായി'
മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്
Theft, Petrol Pump, CCTV, Complaint, Police, Probe, Kerala News
കോഴിക്കോട്: (KVARTHA) ഓമശ്ശേരിയില്‍ പെട്രോള്‍ പംപ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം നടത്തിയതായി പരാതി. മാങ്ങാപ്പൊയിലിലെ എച് പി സി എല്‍ പെട്രോള്‍ പംപില്‍ വെള്ളിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. മൂന്ന് യുവാക്കള്‍ പംപിലെത്തി പ്രദേശം നിരീക്ഷിച്ചതിന് ശേഷം ജീവനക്കാരനെ അക്രമിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
പെട്രോള്‍ പംപിലെത്തിയ യുവാക്കള്‍ പംപിലെ ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം തലയില്‍ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. 10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പംപ് ഉടമ വ്യക്തമാക്കി. സംഭവത്തില്‍ പംപ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി.