SWISS-TOWER 24/07/2023

Road Repaired | പറഞ്ഞ് മടുത്തപ്പോള്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രാദുരിതം പരിഹരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് നഗരസഭാ അധികൃതരോടും കൗണ്‍സിലറോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു. തളിപ്പറമ്പ് നഗരസഭയിലെ കുപ്പം-മരത്തക്കാട് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Road Repaired | പറഞ്ഞ് മടുത്തപ്പോള്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രാദുരിതം പരിഹരിച്ചു

50 മീറ്റര്‍ നീളത്തിലുള്ള റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാതെ വന്നതോടെയാണ് പ്രദേശവാസികള്‍ 25,000 രൂപയോളം മുടക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. നികേഷ്, ലിംനേഷ്, രാജേഷ്, ധനേഷ്, പത്മനാഭന്‍, പ്രശാന്ത്, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ഡ് സഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെടാത്തത് കൊണ്ടാണ് റോഡ് നവീകരിക്കാന്‍ നഗരസഭക്ക് തുക വകയിരുത്താന്‍ സാധിക്കാതെ വന്നതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കെഎം ലത്വീഫ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്തുതന്നെയായാലും പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords:  Residents of the area repaired road with concrete at their own expense, Kannur, News, Natives, Road Repaired, Municipality, Allegation, Social Media, Councilor, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia