ചെന്നൈ: (KVARTHA) തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ (രഘു ബാലയ്യ-70) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ ഇതിഹാസ ഹാസ്യനടന്‍ ടി എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്.
1953ല്‍ തൂത്തുക്കുടിയിലാണ് ജൂനിയര്‍ ബാലയ്യ ജനിച്ച ത്. പിതാവിനൊപ്പം ആദ്യ ചിത്രത്തില്‍ അഭിനയിച്ചവയാണ് ടി എസ് ബാലയ്യ അന്തരിച്ചത്. പിന്നീട് 1975ല്‍ മേല്‍നാട്ട് മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം.
ചെന്നൈയില്‍ ഹീലിംഗ് സ്‌ട്രൈപ്‌സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തിക്കവെയാണ് അന്ത്യം. ചിന്ന തായെ, കുംകി തുടങ്ങി 40 വര്‍ഷത്തിനിടെ 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും.
Junior Balaiah | ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു
ഹീലിംഗ് സ്‌ട്രൈപ്‌സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തിക്കവെയാണ് അന്ത്യം
Actor, Ta,mil, Chennai News, Died, Passed Away, Junior Bala