Follow KVARTHA on Google news Follow Us!
ad

Ration Distribution | നവംബര്‍ മാസത്തെ റേഷന്‍ വിതരണം 3-ാം തീയതി മുതല്‍

സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവും അറിയാം Ration Distribution, November, Civil Supplies, Kerala News
തിരുവനന്തപുരം: (KVARTHA) നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ വിതരണം ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് അറിയിച്ചു. ഒക്ടോബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച(03.11.2023) യോടെ അവസാനിച്ചു. കാര്‍ഡ് ഉടമകള്‍ അനുവദിച്ചിരിക്കുന്ന സാധനങ്ങള്‍ പറഞ്ഞിരിക്കുന്ന സമയത്തിനകം വാങ്ങേണ്ടതാണ്.

Ration distribution for November from 3rd this month, Thiruvananthapuram, News, Ration Distribution, Ration Card, November, Civil Supplies, Consumers, Notice, Kerala News

എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും അനുവദിച്ചിട്ടുള്ള, 2023 നവംബര്‍ മാസത്തെ റേഷന്‍ വിഹിതവും അറിയിച്ചിട്ടുണ്ട്. ഓരോ റേഷന്‍ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി www(dot)epos(dot)kerala(dot)gov(dot)in/SRC_Trans_Int(dot)jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.

അറിയിപ്പ്:-
1. 2023 ഒക്ടോബർ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച (02.11.2023) അവസാനിക്കുന്നതാണ്.
2. 2023 നവംബർ മാസത്തെ റേഷൻ വിതരണം വെള്ളിയാഴ്ച (03.11.2023) മുതൽ ആരംഭിക്കുന്നതാണ്.
3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 നവംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു... ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.


Keywords: Ration distribution for November from 3rd this month, Thiruvananthapuram, News, Ration Distribution, Ration Card, November, Civil Supplies, Consumers, Notice, Kerala News.

Post a Comment