Follow KVARTHA on Google news Follow Us!
ad

Inauguration | കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന ചേലോറയ്ക്ക് പുതിയ മുഖം; ഉത്സവാന്തരീക്ഷത്തില്‍ ട്രഞ്ചിംഗ് മൈതാനം നെഹ്‌റു പാര്‍കായി; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ശിശുദിനമായതിനാല്‍ നിരവധി കുട്ടികളും ബലൂണും വര്‍ണങ്ങളുമായി എത്തിയിരുന്നു Nehru Park, Inauguration, Ramesh Chennithala, Trenching Ground, Children
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന ചേലോറയ്ക്ക് പുതിയ മുഖം നല്‍കിക്കൊണ്ട് കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറയില്‍ നിര്‍മിച്ച നെഹ്‌റു പാര്‍കിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. ചെണ്ടമേളവും പടക്കവും പായസവും മധുര വിതരണവും ഒക്കെയായി പാര്‍കിന്റെ ഉദ്ഘാടനം ജനങ്ങള്‍ നാടിന്റെ ഉത്സവമാക്കി മാറ്റി. ശിശുദിനമായതിനാല്‍ നിരവധി കുട്ടികളും ബലൂണും വര്‍ണങ്ങളുമായി ഉദ്ഘാടനത്തിന് എത്തിയിരുന്നു.

Ramesh Chennithala inaugurated Nehru Park, Kannur, News, Nehru Park, Inauguration, Ramesh Chennithala, Trenching Ground, Children, Childrens Day, Kerala.

പാര്‍കിന്റെ ഉദ്ഘാടനം മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വഹിച്ചു. മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ചേലോറ ട്രഞ്ചിംഗ് മൈതാനത്തിനു സമീപത്തായി 2.70 ഏകറിലാണ് പാര്‍ക് സ്ഥിതി ചെയ്യുന്നത്. കോര്‍പറേഷന്റെ അമൃത് പദ്ധതിയിലുള്‍പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചിലവഴിച്ചാണ് പാര്‍ക് നിര്‍മിച്ചിരിക്കുന്നത്.


amesh Chennithala inaugurated Nehru Park, Kannur, News, Nehru Park, Inauguration, Ramesh Chennithala, Trenching Ground, Children, Childrens Day, Kerala

പാര്‍കിംഗ് ഏരിയ, ആംഫി തീയറ്റര്‍, കോംപൗന്‍ഡ് വാള്‍, സോളാര്‍ പാനല്‍, കഫ്റ്റീരിയ, ടോയ്ലറ്റ് ബ്ലോക് എന്നിവയുള്‍പെടെ രണ്ടു ഘട്ടങ്ങളിലായാണ് പാര്‍കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കണ്ണൂര്‍ മട്ടന്നൂര്‍ പ്രധാന പാതക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക് ആയതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും സൗകര്യപ്രദമാകും.

ചടങ്ങില്‍ ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീചര്‍, എംപി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ വി കെ ശ്രീലത, മുസ്ലിഹ് മടത്തില്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, കെ പി ത്വാഹിര്‍, സെക്രടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി മണികണ്ഠ കുമാര്‍, എക്‌സിക്യൂടീവ് എന്‍ജിനീയര്‍ ജസ്വന്ത് എം സി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Ramesh Chennithala inaugurated Nehru Park, Kannur, News, Nehru Park, Inauguration, Ramesh Chennithala, Trenching Ground, Children, Childrens Day, Kerala. 

Post a Comment