Follow KVARTHA on Google news Follow Us!
ad

Varun Gandhi | വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ? കേദാര്‍നാഥ് ക്ഷേത്രത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്

കുടുംബവും ഒപ്പമുണ്ടായിരുന്നു Rahul Gandhi, Varun Gandhi, Family, Politics, Congress, BJP, Kedarnath, Temple, Religion, National News
ന്യൂഡെല്‍ഹി: (KVARTHA) ബി ജെ പി എം പി വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ? കേദാര്‍നാഥ് ക്ഷേത്രത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്. ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം ഇരുവരുമൊന്നിച്ച് അല്‍പനേരം സംസാരിച്ചതായാണ് വിവരം. സഹോദരങ്ങളാണെങ്കിലും ഇരുവരും പൊതു ഇടങ്ങളില്‍ അപൂര്‍വമായി മാത്രമേ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ളൂ.

Rahul Gandhi-Varun Gandhi’s Kedarnath ‘chance meet’, political circles abuzz, New Delhi, News, Rahul Gandhi, Varun Gandhi, Family, Politics, Congress, BJP, Kedarnath, Temple, Religion, National News

അതുകൊണ്ടുതന്നെ ഇരുവരുടേയും കൂടിക്കാഴ്ച വരുണ്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ സൂചനയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുണ്‍ ഗാന്ധി. വളരെ കുറച്ചു നേരം മാത്രമാണ് സംസാരിച്ചതെങ്കിലും അത് ക്രിയാത്മകമായിരുന്നു എന്നാണ് റിപോര്‍ട്. വരുണിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകളെ കണ്ടതും രാഹുലിന്റെ സന്തോഷം ഇരട്ടിപ്പിച്ചു.

സമീപ കാലത്ത് നടന്ന ഉന്നത ബിജെപി യോഗങ്ങളിലൊന്നും വരുണ്‍ ഗാന്ധിയെ കണ്ടിരുന്നില്ല. കര്‍ഷക നിയമം ഉള്‍പെടെയുള്ള നിരവധി വിഷയങ്ങളില്‍ ബിജെപിക്കെതിരായ നിലപാടായിരുന്നു വരുണ്‍ ഗാന്ധി കൈകൊണ്ടിരുന്നത്. അതേസമയം, കൂടിക്കാഴ്ചക്കിടെ രാഷ്ട്രീയം കടന്നുവന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. രാഹുല്‍ ഗാന്ധി മൂന്നുദിവസമായി കേദാര്‍നാഥിലുണ്ട്. ചൊവ്വാഴ്ചയാണ് വരുണ്‍ ഗാന്ധി കുടുംബസമേതം കേദാര്‍നാഥിലെത്തിയത്.

നേരത്തെ വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിലേക്ക് ആര്‍ക്കും കടന്നുവരാമെന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് എതിര്‍ക്കുന്ന ബിജെപിയുടെയും ആര്‍ എസ് എസിന്റെയും ആശയമാണ് വരുണ്‍ പിന്തുടരുന്നതെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു.

Keywords: Rahul Gandhi-Varun Gandhi’s Kedarnath ‘chance meet’, political circles abuzz, New Delhi, News, Rahul Gandhi, Varun Gandhi, Family, Politics, Congress, BJP, Kedarnath, Temple, Religion, National News.

Post a Comment