ബെംഗ്‌ളൂറു: (KVARTHA) ചവറുകൂനയില്‍നിന്ന് ആക്രി പെറുക്കുന്നയാള്‍ക്ക് 25 കോടി രൂപ വിലമതിക്കുന്ന യുഎസ് ഡോളര്‍ ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം. നവംബര്‍ ഒന്നിന് ബെംഗളൂറില്‍നിന്ന് സല്‍മാന്‍ ശെയ്ക് എന്നയാള്‍ക്ക് യുഎസ് ഡോളര്‍ അടങ്ങിയ 23 കെട്ടുകള്‍ ലഭിച്ചത്.
അപ്രതീക്ഷിതമായി ഇത്രയും പണം കിട്ടിയ സല്‍മാന്‍ ഒന്ന് ഞെട്ടി. തുടര്‍ന്ന് ഇത് എന്തുചെയ്യണമെന്ന് അറിയാതെ കുറച്ചു ദിവസം കയ്യില്‍വച്ചു. പിന്നീട് നവംബര്‍ അഞ്ചിന് തന്റെ മുതലാളിയായ ബാപായെ സമീപിച്ച് കാര്യം പറയുകയായിരുന്നു.
ബാപാ ഇക്കാര്യം സാമൂഹികപ്രവര്‍ത്തകനായ കാളി മുല്ലയെ ചര്‍ച ചെയ്യുകയും അയാള്‍ മുഖേന പൊലീസ് കമിഷണറെ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു. ഹെബ്ബല്‍ പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
നോടുകളില്‍ രാസവസ്തുക്കള്‍ പുരട്ടിയിട്ടുള്ളതിനാല്‍ ഇത് ഡോളര്‍ കള്ളക്കടത്ത് സംഘത്തിന്റേത് ആകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. നോടുകള്‍ വ്യാജമാണോ എന്നറിയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയെ സമീപിച്ചിരിക്കുകയാണ് പൊലീസ്.
Dollar | ചവറുകൂനയില്‍ 25 കോടി ഡോളറിന്റെ കെട്ട്; പൊലീസിനെ സമീപിച്ച് ആക്രി പെറുക്കുന്നയാള്‍, അന്വേഷണം
നോടുകള്‍ വ്യാജമാണോ എന്നറിയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയെ സമീപിച്ചു
Ragpicker News, Bengaluru News, Dollars, Worth, 25 Crores, Pile, Garbage, Poli