Follow KVARTHA on Google news Follow Us!
ad

R Rajagopal | ഉറങ്ങുന്ന ന്യൂസ് റൂമുകള്‍ ജേണലിസത്തെ അപകടാവസ്ഥയിലാക്കുന്നുവെന്ന് ആര്‍ രാജഗോപാല്‍

തെറ്റുപറ്റിയാല്‍ അതു തിരുത്തി കൊണ്ടു പോവണം R Rajagopal, Media, Social Media, Society, Criticism, Kerala News
കണ്ണൂര്‍: (KVARTHA) ന്യൂസ് റൂമുകള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കേണ്ട കാലമാണിതെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍. നവംബര്‍ 14 ന് കണ്ണൂരില്‍ നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 59-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള മാധ്യമ സെമിനാറില്‍ മാധ്യമങ്ങള്‍ പുത്തന്‍ ലോക ക്രമത്തില്‍ എന്ന വിഷയത്തില്‍
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

R Rajagopal About Media Person, Kannur, News, R Rajagopal, Media, Social Media, Society, Criticism, Prime Minister, Narendra Modi, Kerala News

ഉറങ്ങുന്ന ന്യൂസ് റൂമുകളെന്നാല്‍ ജേണലിസം അപകടാവസ്ഥയിലാണെന്നാണ് അര്‍ഥം. ഇത്തരം സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തെ ദുര്‍ബലമാകും. ഓരോ നിമിഷവും പൊരുതേണ്ട സാഹചര്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ളത്. ന്യൂസ് ക്ലികിനെതിരെ കേന്ദ്ര സര്‍കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ തുടര്‍ചയായി വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു. ഇന്‍ഡ്യയിലെ എത്ര മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ പോയ ദിവസങ്ങളില്‍ എഴുതിയെന്നു സ്വയം പരിശോധിക്കാന്‍ തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്‍ഡ്യയിലെ പ്രതിപക്ഷ പാര്‍ടിയുടെ നേതാവിന്റെ ഫോണ്‍ പോലും ചോര്‍ത്തുന്ന സാഹചര്യമാണുള്ളത്. മാധ്യമ പ്രവര്‍ത്തകരുടെ ഗാഡ്ജറ്റുകള്‍ പിടിച്ചെടുക്കുന്നതിനെതിരെ കോടതിക്കു പോലും ഇടപെടേണ്ടി വന്നു. നിങ്ങള്‍ എന്തിനാണ് ഇത്രയധികം ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതെന്നാണ് കോടതി ചോദിച്ചത്. പ്രധാനമന്ത്രിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കാന്‍ പോലും ദേശീയ മാധ്യമങ്ങളിലെ ചില പത്രപ്രവര്‍ത്തകര്‍ ഭയക്കുകയാണെന്നും ആര്‍ രാജഗോപാല്‍ പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമോ പോവുമോ എന്നതല്ല പ്രശ്നം. ഒരു നിമിഷം പോരാടാതെ പാഴാക്കരുത്. ഇപ്പോള്‍ തന്നെ നാം ഒരുപാട് സമയം കളഞ്ഞുവെന്നും ആര്‍ രാജഗോപാല്‍ പറഞ്ഞു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഒരാളോടു പോലും സംവാദം നടത്താന്‍ താന്‍ തയാറാണ്. ചെറുതും വലുതുമായ സംഭാഷണങ്ങള്‍ രാജ്യത്ത് വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകര്‍ തന്നെയാണ് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളെന്ന് പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജേകബ് ജോര്‍ജ് പറഞ്ഞു. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ടവരാണ് പത്രപ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് പരിശീലനം ഏര്‍പ്പെടുത്തിയത് പത്രപ്രവര്‍ത്തക യൂനിയനായിരുന്നു. അതാണ് ഒടുവില്‍ മീഡിയ അകാഡമിയായി വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമ കാലത്തും തിരുത്തല്‍ ശക്തിയായി മാറാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതുണ്ടെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബു പറഞ്ഞു. തെറ്റുപറ്റിയാല്‍ അതു തിരുത്തി കൊണ്ടു പോവണം. ഗാന്ധിജിയും ഗോഡ്സെയും പത്രപ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനമാണ് ഇന്‍ഡ്യ സ്വീകരിച്ചതെന്നും കിരണ്‍ ബാബു പറഞ്ഞു.

സ്ത്രീ പക്ഷ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഗീതാ ബക്ഷി പറഞ്ഞു. പൊതു സമൂഹം വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി ഇടപെട്ടാല്‍ മാത്രമേ ഇതിനെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സ്വാഗതവും പോഗ്രാം കമിറ്റി കണ്‍വീനര്‍ യുപി സന്തോഷ് നന്ദിയും പറഞ്ഞു.

Keywords: R Rajagopal About Media Person, Kannur, News, R Rajagopal, Media, Social Media, Society, Criticism, Prime Minister, Narendra Modi, Kerala News.

Post a Comment